കുറ്റപത്രം സമര്‍പ്പിച്ചില്ല; എഡിജിപിയുടെ മകള്‍ വിദേശത്ത്; അന്വേഷണസംഘത്തിനെതിരെ ഗവാസ്‌കര്‍

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല - എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയി 
കുറ്റപത്രം സമര്‍പ്പിച്ചില്ല; എഡിജിപിയുടെ മകള്‍ വിദേശത്ത്; അന്വേഷണസംഘത്തിനെതിരെ ഗവാസ്‌കര്‍

തിരുവനന്തപുരം:  പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നിട്ട് 109 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് പിന്നില്‍ ആരോപണവിധേയയെ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഗവാസ്‌കറും ആരോപണ വിധേയയായ പെണ്‍കുട്ടിയും തങ്ങള്‍ക്കെതിരായ എഫഐആര്‍ റദ്ദാക്കാനായി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതില്‍ തീരുമാനമായ ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയെന്നതാണ് അന്വേഷണസംഘത്തിന്റെ നിലപാട്. 

ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കര്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ മര്‍ദ്ദിക്കാന്‍ ഉപകരണമാണിതെന്നും ഗവാസ്‌കര്‍ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തില്‍ കേസെടുത്തത്.

യുവതിയുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരെയും കേസെടുത്തു. പിന്നിട് ഇരുവരും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകള്‍ക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന്് ഗവാസ്‌കര്‍ പറഞ്ഞു. ഇക്കാരണമാണ്  യുവതി വിദേശത്തേക്ക് പോകാന്‍ സാഹചര്യമൊരുക്കിയത്. എന്നാല്‍ യുവതി വിദേശത്തേക്ക് പോകുന്നതിന് വിലക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com