മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ  വിഷ്ണു അനിക്കുട്ടനെയാണ് സസ്പൻഡ് ചെയ്തത്. 
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ‌മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയതിന് ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ  വിഷ്ണു അനിക്കുട്ടനെയാണ് സസ്പൻഡ് ചെയ്തത്. 

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ ഫോട്ടോഷോപ്പിെന്റെ സഹായത്താലാണ് അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടത്ര്. കൂടാതെ ഇയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ എൻ വാസുവാണ് വിഷ്​ണുവിനെ സസ്പൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com