ലോക്‌സഭാ തെരഞ്ഞടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ പേര് ചേര്‍ക്കാം

2019 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന യുവതി യുവാക്കള്‍ക്ക് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും
ലോക്‌സഭാ തെരഞ്ഞടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നു.ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ചു. ഇന്നുമുതല്‍ നവംബര്‍ 15വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ഉണ്ടാകും.

2019 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന യുവതി യുവാക്കള്‍ക്ക് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും.പുതിയ താമസസ്ഥലത്തു പേര് ചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ ഏന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തിരുത്തന്നതിനും ഈ അവസരം പ്രയോജനകരമാണ്. അപേക്ഷകള്‍ www. nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടാതെ അടുത്തുള്ള അക്ഷയകേന്ദ്രം വഴിയും അപേക്ഷ സമര്‍പ്പിക്കാം.

പട്ടിക പരിശോധിക്കാനും ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നവംബര്‍ 15വരെ സാവാകാശം നല്‍കും. പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഡിസംബര്‍ 10വരെ സമയം അനുവദിച്ചിട്ടുണ്ട്. താലൂക്ക് മുതല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തില്‍ വരെ പരാതികള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും. അതിന്‌ശേഷം ജനുവരി മൂന്നിന് അന്തിമപട്ടിക തയ്യാറാക്കി ചീഫ് ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കും. ജനുവരി നാലിന് അന്തിമപട്ടിക പ്രസിദ്ധികരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com