വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ യേശുദാസ് എത്തി; നവകേരള സൃഷ്ടിക്കായി 10 ലക്ഷം രൂപ കൈമാറി 

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നവകേരള സൃഷ്ടിയില്‍ പങ്കുചേര്‍ന്ന് ഗായകന്‍ യേശുദാസ്
വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ യേശുദാസ് എത്തി; നവകേരള സൃഷ്ടിക്കായി 10 ലക്ഷം രൂപ കൈമാറി 

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നവകേരള സൃഷ്ടിയില്‍ പങ്കുചേര്‍ന്ന് ഗായകന്‍ യേശുദാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി. ഭാര്യ പ്രഭയ്‌ക്കൊപ്പം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഏറ്റുവാങ്ങി. 

പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ നായകരെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിനെയും കണ്ടില്ലെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം വിവാദമായിരുന്നു. പ്രളയക്കെടുതിയില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭസമ്മേളനത്തില്‍ മുവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിക്കുന്നതിനിടെയിലായിരുന്നു പിസിയുടെ ചോദ്യം. പ്രളയകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പോലും കേരളത്തിന് സഹായവുമായി എത്തി. എന്നാല്‍ ഇവരെ പോലെയുള്ളവര്‍ മാറി നില്‍ക്കുന്നത് ശരിയാണോ എന്നും പി.സി ജോര്‍ജ്ജ് ചോദിച്ചിരുന്നു. 

അതേസമയം യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലാണ്. കേരളത്തിനൊപ്പം ഉണ്ടാകുമെന്ന് യേശുദാസ് അറിയിച്ചതായും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com