വെള്ളിയാഴ്ച വരെ ശക്തമായ മഴ; ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ; മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളലില്‍ അതിശക്തമായ മഴയ്ക്കും സാധ്യത
വെള്ളിയാഴ്ച വരെ ശക്തമായ മഴ; ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളലില്‍ അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ദീര്‍ഘനാളത്തേയ്ക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് എത്രയും പെട്ടെന്ന് മുന്നറിയിപ്പ് കൈമാറണമെന്നും അറിയില്‍ പറയുന്നു. തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജില്ലാ ദുരന്ത നിവാരണ കേന്ദ്രം എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മത്സ്യബന്ധനത്തിന് പോയവരെ അഞ്ചാം തീയതിക്ക് മുന്‍പ് തീരത്ത് എത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ്അറിയിച്ചു

അതേസമയം അറബിക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com