അമ്പതു കഴിഞ്ഞാൽ സ്ത്രീത്വം ഇല്ലാതാകുന്നില്ല, സ്ത്രീകൾ ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് ജി സുധാകരൻ 

ആരെയും നിർബന്ധിച്ച് കൊണ്ട് പോകുന്നില്ലെന്നും ശബരിമലയിൽ പോകണമെന്ന് താത്പര്യമുള്ളവർക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു
അമ്പതു കഴിഞ്ഞാൽ സ്ത്രീത്വം ഇല്ലാതാകുന്നില്ല, സ്ത്രീകൾ ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് ജി സുധാകരൻ 

കോഴിക്കോട്: സ്ത്രീകൾ ശബരിമലയിൽ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. 50 കഴിഞ്ഞാൽ സ്ത്രീത്വം ഇല്ലാതാവുന്നില്ലെന്നും 50 വയസ്‌കാരിക്ക് പോകാമെങ്കിൽ 49കാരിക്ക് എന്തുകൊണ്ട് പോയിക്കൂട എന്നും അദ്ദേഹം ചോദിച്ചു. ആരെയും നിർബന്ധിച്ച് കൊണ്ട് പോകുന്നില്ലെന്നും ശബരിമലയിൽ പോകണമെന്ന് താത്പര്യമുള്ളവർക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. യുവതികൾ ശബരിമലയിൽ പോകുന്നത് ശരിയാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com