'ആദ്യം മിയാ ഖലീഫ ശബരിമല ചവിട്ടട്ടേ'; സെല്‍ഫ് ഗോളടിച്ച് കുപ്രചരണം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ(വീഡിയോ)

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം ഇടത് സര്‍ക്കാരിന് എതിരെ വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് 
'ആദ്യം മിയാ ഖലീഫ ശബരിമല ചവിട്ടട്ടേ'; സെല്‍ഫ് ഗോളടിച്ച് കുപ്രചരണം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ(വീഡിയോ)

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം ഇടത് സര്‍ക്കാരിന് എതിരെ വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.  കേരള സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് സുപ്രീംകോടതി വിധിക്ക് പിന്നിലെന്നാണ് ഈ വ്യാജ പ്രചാരണങ്ങള്‍ പറഞ്ഞു പരത്തുന്നത്. ഇതില്‍ പല വീഡിയോകളും ജനങ്ങളില്‍ ചിരി പടര്‍ത്തുന്നതാണ്. അതുപോലൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.  ശബരിമല സ്ത്രീപ്രവേശനത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട മിയ ഖലീഫ ആദ്യം മലചവിട്ടട്ടേയെന്നാണ് വൈറലായിരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയില്‍ പറയുന്നത്. 

സുപ്രീംകോടതി വിധി സര്‍ക്കാരിന് എതിരായ പ്രചാരണമാക്കി മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് ആദ്യമേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിച്ച വീഡിയോകളില്‍ ഒന്ന് 'സെല്‍ഫ് ഗോള്‍' ആയിരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

വൈക്കം സ്വദേശിനിയുടെ വീഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷണനും ശ്രീമതി ടീച്ചറും അവരുടെ കുടുംബത്തിലെ യുവതികളെ ആദ്യം മല ചവിട്ടട്ടേയെന്നും പറയുന്നു.ആയിരക്കണക്കിന് റിസോര്‍ട്ടുകള്‍ പമ്പാതീരത്ത് വരുന്നതായിരിക്കും സര്‍ക്കാരിന്റെ ലക്ഷ്യം എന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. ഹിന്ദുക്കളുടെ ആചാരനുഷ്ടാനത്തെ ഇത്രയും വ്രണപ്പെടുത്തേണ്ട ആവശ്യം സര്‍ക്കാരിനുണ്ടോയെന്നും വീഡിയോയില്‍ ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com