ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്; ജസ്‌നയെ തേടി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയുടെ ദുരൂഹ തിരോധാനത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്; ജസ്‌നയെ തേടി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്


കോട്ടയം: ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയുടെ ദുരൂഹ തിരോധാനത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിന്റെ അന്വേഷണത്തില്‍ ജെസ്‌ന എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  ഈ പശ്ചാത്തലത്തിലാണ് അന്വേഷണംകൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതര സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍്‌ദ്ദേശം.

മാര്‍ച്ച് 22നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പളളി സെന്റ്. ഡൊമിനിക് സ് കോളജ് വിദ്യാര്‍ഥിനിയുമായ ജസ്‌നയെ കാണാതാവുന്നത്. പൊലീസിന്റെ പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റെഞ്ച് ഐ.ജി മനോജ് എബ്രാഹിമിന്റെ ഗുപാര്‍ശ പ്രകാരം അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. കാണാതായ ദിവസം വീട്ടില്‍ നിന്നിറങ്ങി എരുമേലി വഴി മുണ്ടക്കയത്ത് ജെസ്‌ന എത്തിയതായി ദൃക്‌സാക്ഷിമൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് എങ്ങോട് പോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. 

സുഹൃത്തിനൊപ്പം പോയിരിക്കാമെന്ന നിഗമനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെങ്കിലും അതിന്റെ സാധ്യത പോലും കണ്ടെത്തിയില്ല. കൊല്ലപ്പെടാനുള്ള സാധ്യതയും വിശധ അന്യേഷണത്തിനൊടുവില്‍ തള്ളിക്കളഞ്ഞു. അത് മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിനാണ് പൊലീസ് സാധ്യത കൂടുതല്‍ കല്‍പ്പാക്കുന്നത്. ഞാന്‍ മരികാന്‍ പോകുന്നുവെന്ന് ആണ്‍ സുഹൃത്തിന് അയച്ച അവസാന സന്ദേശം ഇതിലെക്ക് വിരല്‍ ചൂണ്ടുന്നതായി വിലയിരുത്തുന്നു. എന്നാല്‍ മറ്റ് തെളിവുകളോ മൃതദേഹമോ ലഭിക്കാത്തത് സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com