പാലക്കാട് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി പീഡന വിവാദം: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പാലക്കാട് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി പീഡന വിവാദം: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പി.കെ ശശി എംഎല്‍എക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഡന വിവാദം. പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

പരാതിക്കാരിയുടെ ഡ്രൈവര്‍ കൂടിയായിരുന്നു വിജേഷ്. പരാതിയുടെ വിശാദംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈദ്യപരിശോയ്ക്ക് ശേഷമാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. 

ശശിക്കെതിരായുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വരെ നിയമിച്ചതിന് പിന്നാലെയാണ് പാലക്കാട് വീണ്ടും പീഡന വിവാദം ഉടലെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com