രണ്ടുമണിക്കൂറോളം ഹോട്ടലിനെ വിറപ്പിച്ച് മൂര്‍ഖന്റെ വിളയാട്ടം, വെള്ളം നല്‍കിയതോടെ ശാന്തന്‍

ഹോട്ടലില്‍ രണ്ടുമണിക്കൂറോളം വിറപ്പിച്ച് മൂര്‍ഖന്‍ പാമ്പിന്റെ വിളയാട്ടം
രണ്ടുമണിക്കൂറോളം ഹോട്ടലിനെ വിറപ്പിച്ച് മൂര്‍ഖന്റെ വിളയാട്ടം, വെള്ളം നല്‍കിയതോടെ ശാന്തന്‍

മൂന്നാര്‍: ഹോട്ടലില്‍ രണ്ടുമണിക്കൂറോളം വിറപ്പിച്ച് മൂര്‍ഖന്‍ പാമ്പിന്റെ വിളയാട്ടം.നെടുങ്കണ്ടത്തെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഹോട്ടല്‍ മുറിയില്‍ കണ്ട മൂര്‍ഖന്‍ പാമ്പിനെ ആശങ്കയുടെ ഒന്നര മണിക്കൂറിനൊടുവില്‍ പാമ്പുപിടിത്തക്കാരനെ എത്തിച്ച് പിടികൂടുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ പാമ്പിനെ കുമളി വനമേഖലയില്‍ തുറന്നുവിട്ടു. 

ഇന്നലെ 12.30നാണ് നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ ഹോട്ടല്‍ മുറിയില്‍ പാമ്പിനെ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ പാമ്പുപിടിത്തക്കാരന്‍ ആഗ്രോ കെമിക്കല്‍സ് ഉടമ എംകെ അബ്ദുള്‍ ഷുക്കൂറിനെ എത്തിച്ചാണ് പാമ്പിനെ പിടികൂടിയത്. ആറു വയസ്സ് പ്രായമുള്ള ആണ്‍ പാമ്പിനെയാണ് പിടികൂടിയത്. 

പോലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം ഷുക്കൂര്‍ വെള്ളം നല്‍കിയതോടെ പാമ്പ് ശാന്തനായി. അബ്ദുല്‍ ഷുക്കൂര്‍ ഇതുവരെ 4500 പാമ്പുകളെ പിടികൂടി വനത്തില്‍ വിട്ടയച്ചിട്ടുണ്ട്. 4 തവണ കടിയേറ്റു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com