രാഹുല്‍ ഈശ്വറിനെ ചെകുത്താന്‍ പിടിച്ചു; (വീഡിയോ)

ചാനല്‍ ചര്‍ച്ചയില്‍ അലറി വിളിക്കുന്ന രാഹുല്‍ ഈശ്വറിനെ കളിയാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന ചെകുത്താന്‍ എന്ന പ്രൊഫൈല്‍
രാഹുല്‍ ഈശ്വറിനെ ചെകുത്താന്‍ പിടിച്ചു; (വീഡിയോ)

ചാനല്‍ ചര്‍ച്ചയില്‍ അലറി വിളിക്കുന്ന രാഹുല്‍ ഈശ്വറിനെ കളിയാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന ചെകുത്താന്‍ എന്ന പ്രൊഫൈല്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അലറി വിളിച്ച രാഹുല്‍ ഈശ്വറിന്റെ പ്രവൃത്തിയെ പരിഹസിച്ചാണ് ചെകുത്താന്‍ രംഗത്ത് വന്നിരിക്കുന്നത്. 

ചെകുത്താന്റെ ഈ പരിസാഹ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിഹത്യ നടത്തി സംസാരിച്ചത്  അവതാരകന്‍ തടഞ്ഞപ്പോഴായിരുന്നു രാഹുല്‍ ഈശ്വറിന്റെ അലറി വിളിക്കല്‍. മുപ്പത് സെക്കന്റ്‌സ് തരണം എന്നാവശ്യപ്പെട്ടായിരുന്നു ഇയ്യാളുടെ ബഹളം. ഇതിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. 

ചെകുത്താന്റെ പരിഹാസ വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com