സഭ നീതിക്കായി തെരുവില്‍ ഇറങ്ങുന്നത് ആദ്യമായല്ല ; കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് ഫരീദാബാദ് ബിഷപ്പ്

ഫ്രാങ്കോ പിതാവും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്
സഭ നീതിക്കായി തെരുവില്‍ ഇറങ്ങുന്നത് ആദ്യമായല്ല ; കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് ഫരീദാബാദ് ബിഷപ്പ്


കൊച്ചി : ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് ബിഷപ്പ് രംഗത്ത്. ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് രംഗത്തു വന്നത്. ഫ്രാങ്കോ പിതാവും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്. ഒരു അവയവത്തിനും നീതി നിഷേധിക്കരുതെന്ന് ബിഷപ്പ് ഭരണിക്കുളങ്ങര പറഞ്ഞു. 

ഡല്‍ഹിയില്‍ സംഘടിപ്പിച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ കുര്‍ബാന പ്രസംഗത്തിലാണ് ബിഷപ്പ് കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. വിശ്വാസത്തിന്റെ അടിത്തറ നഷ്ടപ്പെട്ടു. സഭയ്ക്ക് അകത്ത് പ്രളയമുണ്ടായി. സഭാ അധ്യക്ഷന്മാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരുന്ന കാലമാണ്. 

സഭ നീതിക്കായി തെരുവില്‍ ഇറങ്ങുന്നത് ആദ്യമായല്ല. ഭൂമി വിവാദം, കുമ്പസാര രഹസ്യം ലംഘിക്കല്‍, വൈദികര്‍ ഉള്‍പ്പെട്ട പീഡനം എന്നിങ്ങനെയുള്ള വിവാദങ്ങള്‍ വിശ്വാസത്തെ ബാധിച്ചു. ഇതില്‍ ഖേദിക്കുന്നു.

വിശ്വാസികള്‍ക്ക് ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും ബിഷപ്പ് ഭരണിക്കുളങ്ങര പറഞ്ഞു. കത്തോലിക്ക സഭ ഉള്‍പ്പെട്ട വിവാദത്തിലും ബിഷപ്പ് വിശ്വാസികളോട് മാപ്പ് ചോദിച്ചു. ഇതാദ്യമായാണ് കന്യാസ്ത്രീ സമരത്തെ ഒരു ബിഷപ്പ് പിന്തുണയ്്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com