സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പു പുതപ്പ്, പിന്നാലെ കാവിയും ത്രിവര്‍ണവും; ആശുപത്രിയെ സഹായിച്ച് കുഴപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പ് പുതപ്പ്, കോണ്‍ഗ്രസുകാര്‍ക്ക് ത്രിവര്‍ണം, ബിജെപിക്ക് കാവി, മുസ്ലീം ലീഗുകാരായ രോഗികള്‍ക്ക് പച്ച പുതപ്പ്
സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പു പുതപ്പ്, പിന്നാലെ കാവിയും ത്രിവര്‍ണവും; ആശുപത്രിയെ സഹായിച്ച് കുഴപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

തലശേരി ഗവ.ജനറല്‍ ആശുപത്രിയെ സഹായിക്കാന്‍ എത്തിയതായിരുന്നു രാഷ്ട്രിയ പാര്‍ട്ടികള്‍. പക്ഷേ സിപിഎമ്മുകാരായ രോഗികള്‍ക്ക് ചുവപ്പ് പുതപ്പ്, കോണ്‍ഗ്രസുകാര്‍ക്ക് ത്രിവര്‍ണം, ബിജെപിക്ക് കാവി, മുസ്ലീം ലീഗുകാരായ രോഗികള്‍ക്ക് പച്ച പുതപ്പ് എന്നിങ്ങനെ കാര്യങ്ങള്‍ പോയപ്പോള്‍ ആശുപത്രി ഭരണ സമിതി കുഴഞ്ഞു. 

സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള മലബാറിലെ ആദ്യ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയാണ് തലശേരിയിലേത്. ആശുപത്രിയുടെ കൂടുതല്‍ വിപുലീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി സഹകരണത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് പുതിയ പ്രശ്‌നം മുന്നിലെത്തിയത്. 

ആശുപത്രിയിലെ പുതിയതായി തുടങ്ങിയ വാര്‍ഡുകളിലേക്ക് ഡിവൈഎഫ്‌ഐയാണ് ആദ്യം രോഗികള്‍ക്കുള്ള പുതപ്പുകളുമായി എത്തിയത്. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് എന്ന് എഴുതിയ പുതപ്പുമായിട്ടായിരുന്നു ഡിവൈഎഫ്‌ഐ എത്തിയത്. ചന്ദ്രക്കല പതിപ്പിച്ച പുതപ്പുമായി പിന്നാലെ മുസ്ലീം ലീഗ് എത്തി. 

തങ്ങളുടെ സംഘടനയുടെ പേരുകള്‍ പതിപ്പിച്ച പുതപ്പുകള്‍ ഉടനെത്തുമെന്ന് യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും അറിയിച്ചു. ഇതോടെ നടപടി എടുത്തേ മതിയാവു എന്ന അവസ്ഥയിലേക്ക് ആശുപത്രി ഭരണസമിതി എത്തി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ആശുപത്രി ഭരണസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്ത പുതപ്പുകള്‍ വാങ്ങാം. എന്നാല്‍ ആ പുതപ്പുകളില്‍ എഴുതിയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ കളഞ്ഞതിന് ശേഷം മാത്രമേ അത് രോഗികള്‍ക്ക് നല്‍കു എന്ന തീരുമാനമാണ് ആശുപത്രി ഭരണസമിതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com