'ആര്‍എസ്എസും സിപിഎമ്മും കൈകോര്‍ത്തു'; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് നാളെയറിയാം

 നരേന്ദ്രമോദിയുടെ ഏകസിവില്‍ കോഡിലേക്കുള്ള കുറുക്ക് വഴിയാണിതെന്ന് രമേശ് ചെന്നിത്തല 
'ആര്‍എസ്എസും സിപിഎമ്മും കൈകോര്‍ത്തു'; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് നാളെയറിയാം

തിരുവനന്തപുരം: ശബരിമലയിലെ സത്രീ പ്രവേശനവിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും അയ്യപ്പഭക്തരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് നിയമനിര്‍മ്മാണം നടത്തിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  നരേന്ദ്രമോദിയുടെ ഏകസിവില്‍ കോഡിലേക്കുള്ള കുറുക്ക് വഴിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

ഈ കാര്യത്തില്‍ ആര്‍എസ്എസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ഇത് കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ശബരിമല വിഷയത്തില്‍ ഇപ്പോഴും ആര്‍എസ്എസിന്റെ നിലപാട് വ്യക്തമല്ല. ആര്‍എസ്എസ് ഇപ്പോഴും പഴയനിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. നാളെ യുഡിഎഫ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും ദേവസ്വം അംഗങ്ങളുടെയും യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം കോണ്‍ഗ്രസിന്റെ നിലപാട് ഇക്കാര്യത്തില്‍ നാളെയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com