ഉദ്ഘാടനത്തിന് മുന്‍പ് കണ്ണൂര്‍ വിമാനത്താവളം ചുറ്റിക്കാണാം; അഞ്ചു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും

ഉദ്ഘാടനത്തിന് മുന്‍പ് കണ്ണൂര്‍ വിമാനത്താവളം ചുറ്റിക്കാണാം; അഞ്ചു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും


കണ്ണൂര്‍; ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി അധികൃതര്‍. ഈ മാസം അഞ്ചാം തിയതി മുതല്‍ വിമാനത്താവളത്തിനുള്ള ജനങ്ങളെ പ്രവേശിപ്പിക്കും. 12 ാം തിയതി വരെയാണ് കണ്ണൂര്‍ വിമാനത്താവളത്തിനുള്ള ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. 

രാവിലെ 10 മുതല്‍ നാലുവരെയാണ് സന്ദര്‍ശന സമയം. വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖയും കൈയില്‍ കരുതണമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി.ജോസ് അറിയിച്ചു. ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം മുതലാണ് വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തി. ഡിവിഒആര്‍ സംവിധാനമുപയോഗിച്ചാണ് വിമാനമിറക്കിയത്. ഐഎല്‍എസ് പരിശോധന കൂടി പൂര്‍ത്തിയായതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സിന് വേണ്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഡയറക്ടര്‍ ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്റെ ലൈസന്‍സ് ഈയാഴ്ചതന്നെ ലഭിക്കുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com