ഗാന്ധിജയന്തി ദിനത്തില്‍ കളക്ടര്‍ പുല്ലുവെട്ടി, സിപിഐ നേതാവായ യുഡിസി ഉല്ലാസ യാത്രയില്‍

കളക്ടറുടെ ഉത്തരവ് ലംഘിച്ച് സിപിഐ നേതാവും ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ യുഡിസി ഉല്ലാസത്തിന് പോയി
ഗാന്ധിജയന്തി ദിനത്തില്‍ കളക്ടര്‍ പുല്ലുവെട്ടി, സിപിഐ നേതാവായ യുഡിസി ഉല്ലാസ യാത്രയില്‍

കൊച്ചി : ഗാന്ധിജയന്തി ദിനത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന് പുല്ലുവില. കളക്ടറുടെ ഉത്തരവ് ലംഘിച്ച് സിപിഐ നേതാവും ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ യുഡിസി വാഗമണ്ണില്‍ ഉല്ലാസത്തിന് പോയി. 

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാജരാകാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കളക്ടറുടെ ഉത്തരവ് അവഗണിച്ചാണ്, ഭരണകക്ഷി സംഘടനാ നേതാവും യുഡിസിയുമായ ശ്രീജി തോമസ് കുടുംബസമേതം വാഗമണ്ണില്‍ ഉല്ലാസത്തിന് പോയത്. 

കളക്ടറും ജീവനക്കാരും രാവിലെ തന്നെ കളക്ടറേറ്റില്‍ എത്തി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. രാവിലെ 10 മണിയോടെ വാഗമണ്‍ യാത്രയുടെ ചിത്രങ്ങള്‍ ഫെയ്സ് ബുക്കിൽ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. സിപിഐ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഇന്‍സ്‌പെക്ഷന്‍ സെക്ഷ്‌നലിലെ യുഡി ക്ലര്‍ക്കായ ശ്രീജി തോമസ്. യുഡിസിയുടെ നടപടിയില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com