കേരളാ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം: മുഖ്യമന്ത്രി

മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളാ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ഇത്തരക്കാരുടെ ശ്രമങ്ങള്‍ മറികടന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരള ബാങ്ക് എന്ന ആശയവും അത് സാക്ഷാത്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളതും കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതുമാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com