ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി;  ചാലക്കുടിയിലൂടെയുള്ള ട്രെയ്ന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ

മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയ്‌നുകളെ കടത്തിവിടുന്നത്
ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി;  ചാലക്കുടിയിലൂടെയുള്ള ട്രെയ്ന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ


തൃശൂര്‍: ചാലക്കുടിയില്‍ റെയില്‍ വേ ട്രാക്കിന് താഴെയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയ്‌നുകള്‍ പോയിരുന്നത്. ഇപ്പോള്‍ രണ്ടു ട്രാക്കിലൂടെയും ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. എന്നാല്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയ്‌നുകളെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ റെയില്‍വേ ട്രാക്കിന് താഴെ മണ്ണിടിഞ്ഞതാണ് ഗതാഗത തടസ്സപ്പെടാന്‍ കാരണമായത്. 

ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.  ജനശതാബ്ദി, ആലപ്പി എക്‌സ്പ്രസുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

തിങ്കളാഴ്ച മുതല്‍ ചാലക്കുടിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ചാലക്കുടിയില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും സൗത്ത് ജങ്ഷനിലുമാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് എന്നിവ കേടുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com