പ്രളയകാലത്തേതിനേക്കാള്‍ കൂടുതല്‍ മഴ നാല് മണിക്കൂറില്‍; കാരണമായത് മേഘവിസ്‌ഫോടനം

പ്രളയകാലത്തേതിനേക്കാള്‍ കൂടുതല്‍ മഴ നാല് മണിക്കൂറില്‍; കാരണമായത് മേഘവിസ്‌ഫോടനം

നെടുങ്കണ്ടം: പ്രളയ കാലത്ത് 24 മണിക്കൂറില്‍ പെയ്ത മഴയേക്കാള്‍ കൂടുതലായിരുന്നു നാല് മണിക്കൂറിനുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉടുമ്പന്‍ചോല താലൂക്കില്‍ പെയ്തത്. ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെയ്ത മഴ ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തിലാക്കിയിരുന്നു. മേഘവിസ്‌ഫോടനമാണ് ഇതിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ഇവിടെ മഴയുടെ തുടക്കം. നാല് മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 117.07 മില്ലിമീറ്റര്‍ മഴ. ഈ മഴയാണ് ഇവിടെ ഉരുള്‍പ്പൊട്ടലിന് കാരണമായത് എന്നും കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ കെ.എസ്.സജിന്‍കുമാര്‍ പറയുന്നു. 

പ്രളയ കാലത്ത് ഇവിടെ 111.7 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ ഉടുമ്പന്‍ചോലയില്‍ മേഘവിസ്‌ഫോടനമുണ്ടായി. 2017 ഡിസംബറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വലിയ ഉടുമ്പന്‍ചോലയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉടുമ്പന്‍ചോലയില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഞ്ഞ് പെയ്തപ്പോള്‍ താപനില ചിലയിടങ്ങളില്‍ 13 ഡിഗ്രി വരെ താഴ്ന്നിരുന്നു. കാലാവസ്ഥാ വ്യത്യയാനും സംബന്ധിച്ച് വിദഗ്ധ പഠനം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com