ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി അല്‍പസമയത്തിനകം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പതിനൊന്നു ദിവസമായി പാലാ സബ്ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി അല്‍പസമയത്തിനകം
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി അല്‍പസമയത്തിനകം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പതിനൊന്നു ദിവസമായി പാലാ സബ്ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി അല്‍പസമയത്തിനകം. കഴിഞ്ഞ ദിവസം കോടതിയില്‍ വിശദമായ വാദം കേട്ടിരുന്നു. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്റെ വാദം. 

വൈദ്യശാസ്ത്രപരിശോധനയ്ക്ക് ശേഷമാണ് തനിക്കെതിരെ കന്യാസ്ത്രീ ബലാത്സംഗ പരാതി ഉന്നയിച്ചത്. ഇത്തരത്തില്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. ഈ കേസുമായി ബന്ധപ്പെട്ട് ജലന്ധറിലും കേരളത്തിലുമായി 12 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചെന്നും ഒരു ഘട്ടത്തില്‍ പോലും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിഷപ്പ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നും ഡയറക്ടര്‍ ജനറല്‍  ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിന് മുമ്പായി സാക്ഷികളെ സ്വാധിനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതിന് നാല് കേസുകള്‍ നിലവില്‍ ഉണ്ടെന്നും ഇതില്‍ പുരോഹിതരടക്കം മൊഴിമാറ്റുന്നത് ബിഷപ്പിന്റെ ഇടപെടലാണ്. ജാമ്യം ലഭിച്ചാല്‍ പ്രതിയുടെ ഇടപെടല്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ട്്. പതിനൊന്നുദിവസമായി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com