ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും 

ഇന്നലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്
ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും 

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ രാവിലെ 11:30നാണ് സംസ്‌കാരം. 

ഇന്നലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. അപകടദിവസം വിടപറഞ്ഞ മകള്‍ക്കു പിന്നാലെയാണു ബാലഭാസ്‌കറും വിടചൊല്ലിയത്. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. 

ജീവിതത്തിലേക്ക് ബാലഭാസ്‌കര്‍ തിരികെ എത്തും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 12.50നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 25ന്, ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജങ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന ആശുപത്രി അധികൃതരുടെ പ്രതികരണം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് മരണവാര്‍ത്ത എത്തിയത്. അപകടത്തില്‍ ഡ്രൈവറും കുടുംബസുഹൃത്തുമായ അര്‍ജുനും സാരമായി പരുക്കേറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com