മന്ത്രിയുടെ വാഹനത്തില്‍ ബൈക്കിടിച്ചു, പൊലീസ് പിന്നാലെ പാഞ്ഞിട്ടും പിടികൊടുക്കാതെ വിരുതന്‍

മന്ത്രിയുടെ വാഹനത്തിലാണ് ഇടിച്ചതെന്ന് വ്യക്തമായതോടെ യുവാവ് അപ്പോള്‍ തന്നെ സ്ഥലംവിടുകയായിരുന്നു
മന്ത്രിയുടെ വാഹനത്തില്‍ ബൈക്കിടിച്ചു, പൊലീസ് പിന്നാലെ പാഞ്ഞിട്ടും പിടികൊടുക്കാതെ വിരുതന്‍

അഞ്ചല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ പറപറന്ന് യുവാവ്. മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച ബൈക്ക് ഓടിച്ച യുവാവിനെ പിടിക്കാന്‍ പൊലീസും പിന്നാലെ പാഞ്ഞുവെങ്കിലും യുവാവിന്റെ പൊടിപോലും കണ്ടെത്താനായില്ല. 

തിങ്കളാഴ്ച വൈകീട്ടോടെ ആര്‍ഒ ജങ്ഷനില്‍ ആയൂര്‍ റോഡിലായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിലാണ് ഇടിച്ചതെന്ന് വ്യക്തമായതോടെ യുവാവ് അപ്പോള്‍ തന്നെ സ്ഥലംവിടുകയായിരുന്നു. ഇടിയെ തുടര്‍ന്ന് മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഇളകി വീണു. 

ഇടിച്ച ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തിലെ സംഘം തിരച്ചില്‍ തുടരുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആ വിരുതനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com