മാലിന്യക്കൂനയില്‍ കോണ്‍ഗ്രസ് നേതാവിന്റെ സമരം,സമരം പൊളിച്ച് ഇടത് യുവാക്കള്‍

മാലിന്യം നീക്കണം എന്നാവശ്യപ്പെട്ട് മാലിന്യക്കൂമ്പാരത്തില്‍ തന്നെ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്
ഫോട്ടോ കടപ്പാട് മലയാള മനോരമ
ഫോട്ടോ കടപ്പാട് മലയാള മനോരമ

അഞ്ചല്‍: ടൗണിലെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഭാഗത്ത് കുമിഞ്ഞു കൂടിയ മാലിന്യം നീക്കണം എന്നാവശ്യപ്പെട്ട് മാലിന്യക്കൂമ്പാരത്തില്‍ തന്നെ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്. പക്ഷേ ഇവിടെ ഉണ്ടായിരുന്ന മാലിന്യം നീക്കി ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ ആ സമരം പൊളിച്ചു. 

പഞ്ചായത്ത് അംഗമായ വലിയവിള വേണു എന്ന കോണ്‍ഗ്രസ് നേതാവാണ് സമരം നടത്താന്‍ എത്തിയത്. ആര്‍ഒ ജങ്ഷന് സമീപമുള്ള മാലിന്യക്കൂമ്പാരം നീക്കാന്‍ ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം. 

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് സമരം തുടങ്ങിയത് അറിഞ്ഞ് എത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാലിന്യം നീക്കാന്‍ ആരംഭിച്ചു. അതോടെ കോണ്‍ഗ്രസ് നേതാവിന്റെ സമരം പൊളിഞ്ഞു. എന്തായാലും മാലിന്യം പോയിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com