വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നി, കണ്ടപാടെ വീട്ടമ്മ മയങ്ങി വീണു

വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നി, കണ്ടപാടെ വീട്ടമ്മ മയങ്ങി വീണു

പന്നിയെ കണ്ട് വീടിനുള്ളില്‍ തന്നെയാണ് മയങ്ങി വീണത് എന്നതിനാല്‍ പന്നിയുടെ ആക്രമണം ഏറ്റില്ല

റാഞ്ചി: വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നിയെ കണ്ടതോടെ ബോധം കെട്ട് വീണ് വീട്ടമ്മ. റാന്നി തെക്കേപ്പുറം താന്നിക്കാലപ്പടി മരുതിമൂട്ടില്‍ സുഭാഷിന്റെ ഭാര്യ ആശ(29) ആണ് മയങ്ങി വീണത്. 

മുറ്റത്ത് നില്‍ക്കുന്ന പന്നിയെ കണ്ട് വീടിനുള്ളില്‍ തന്നെയാണ് മയങ്ങി വീണത് എന്നതിനാല്‍ പന്നിയുടെ ആക്രമണം ഏറ്റില്ല. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടുമുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കാട്ടു പന്നിയെ കണ്ടത്.

പന്നിയെ കണ്ടപാടെ ഭയന്ന് പിന്നിലേക്ക് മാറുമ്പോഴേക്കും ബോധം പോയി. വീട്ടിലുണ്ടായിരുന്നവ മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും പന്നി രക്ഷപെട്ടു. ഇവിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏതാനും നാള്‍ക്ക് മുന്‍പ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രാത്രി പകലെന്നില്ലാതെ കാട്ടുപന്നി ഭീതിയിലാണ് പ്രദേശവാസികള്‍ ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com