സംസ്ഥാനത്ത് വീണ്ടും ന്യൂനമർദം: മു​ഖ്യ​മ​ന്ത്രി യോ​ഗം വിളിച്ചു

അറബി കടലിൽ രൂപം പ്രാപിക്കുന്ന ന്യൂ​ന​മ​ർ​ദ്ദത്തെ തുടർന്നു നാളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചിരുന്നു.
സംസ്ഥാനത്ത് വീണ്ടും ന്യൂനമർദം: മു​ഖ്യ​മ​ന്ത്രി യോ​ഗം വിളിച്ചു


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ന്യൂ​ന​മ​ർ​ദ്ദം. അറബി കടലിൽ രൂപം പ്രാപിക്കുന്ന ന്യൂ​ന​മ​ർ​ദ്ദത്തെ തുടർന്നു നാളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചിരുന്നു. ഇ​തേ​തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി ദു​ര​ന്ത നി​വാ​ര​ണ അ​തോറി​റ്റി​യു​ടെ യോ​ഗം വി​ളി​ച്ചു.

 ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ന്യൂ​ന​മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ക​ട​ൽ അ​തീ​വ പ്ര​ക്ഷു​ബ്ദ​മാ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​ബി ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com