സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ അന്തരിച്ചു

സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രറിയും ഐ വി ശശിയുടെ സഹോദരനുമായ ഐ വി ശശാങ്കന്‍ അന്തരിച്ചു
സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ അന്തരിച്ചു

കോഴിക്കോട്: സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രറിയും ഐ വി ശശിയുടെ സഹോദരനുമായ ഐ വി ശശാങ്കന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു തവണയായി 15 വര്‍ഷത്തിലധികം  സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു.

കേരകര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റും ആള്‍ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 
സിപിഐ പ്രവര്‍ത്തകയും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരം സമതി അധ്യക്ഷയുമായ ആശയാണ് ഭാര്യ. ശ്രാവണ്‍, അനുശ്രീ എന്നിവര്‍ മക്കള്‍.ഐ വി സതീഷ് ബാബുവും സഹോദരനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com