ഹിന്ദുവിന്റേത് ആര്‍ത്തവം പവിത്രമായി കാണുന്ന സംസ്‌കാരം; പഠിച്ചിട്ട് വിമര്‍ശിക്കൂ, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അഭിരാമി(വീഡിയോ)

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രപവേശിച്ചത് പ്രതിഷേധ സൂചകമായാണെന്ന പരാമര്‍ശത്തില്‍ സംഘവപരിവാര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥിനി അഭിരാമി.
ഹിന്ദുവിന്റേത് ആര്‍ത്തവം പവിത്രമായി കാണുന്ന സംസ്‌കാരം; പഠിച്ചിട്ട് വിമര്‍ശിക്കൂ, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അഭിരാമി(വീഡിയോ)

ര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രപവേശിച്ചത് പ്രതിഷേധ സൂചകമായാണെന്ന പരാമര്‍ശത്തില്‍ സംഘവപരിവാര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥിനി അഭിരാമി. ജന്‍മംകൊണ്ടും കര്‍മ്മം കൊണ്ടും താന്‍ ഹിന്ദുവാണ്, പക്ഷേ ആര്‍ത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അഭിരാമി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. 

ഹൈന്ദന സംസ്‌കാരത്തില്‍ ആര്‍ത്തവം എവിടെയും തെറ്റാണെന്ന് പറയുന്നില്ലെന്നും ആര്‍ത്തവം പരിശുദ്ധമാണെന്ന് വിശ്വസിക്കുന്ന സംസ്‌കാരമാണ് ഹിന്ദുമതത്തിലേതെന്നും അഭിരാമി പറയുന്നു. ഐത്തം,സതി പോലുള്ള ദുരാചാരമാണ് ആര്‍ത്തവസമയത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്. കാലാകാലങ്ങളായി സ്ത്രീകളെ അടിച്ചമര്‍ത്താനും ഒതുക്കി നിര്‍ത്താനും പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ടൂളാണിത്. സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നനവരോട് പഠിച്ചിട്ടു വിമര്‍ശിക്കൂ സുഹൃത്തേയെന്നും അഭിരാമി പറയുന്നു. 

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന്ന ചാനല്‍ സംവാദത്തിലായിരുന്നു അഭിരാമിയുടെ പരാമര്‍ശം. ഇതിനെതിരെ അഭിരാമിയെ വ്യക്തിഹത്യ നടത്തി സംഘപരിവാര്‍ വലിയ പ്രചാരണം നടത്തിയിരുന്നു. അഭിരാമിക്കും കുടുംബത്തിനും എതിരെ വധഭീഷണിയുള്‍പ്പെടെ മുഴക്കിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com