എക്‌സൈസ് സംഘത്തിനെ വ്യാജ ചാരായവാറ്റുകാര്‍ ആക്രമിച്ചു: ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ റെജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.  
എക്‌സൈസ് സംഘത്തിനെ വ്യാജ ചാരായവാറ്റുകാര്‍ ആക്രമിച്ചു: ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

കൊല്ലം: വ്യാജ ചാരായവാറ്റ് സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ റെജി, അനീഷ് എന്നിവരെയാണ് വാറ്റ് സംഘം അക്രമിച്ചത്. വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ റെജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്.  

അഞ്ചലില്‍ വാറ്റുചാരായ വില്‍പന നടത്തിവന്നിരുന്ന കാട്ടാക്കട സ്വദേശികളായ സതീഷ്, സുഗതന്‍ എന്നിവരടങ്ങിയ സംഘത്തെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ചാരായം തയ്യാറാക്കി നല്‍കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പ്രത്യേക സംഘം ഇവരെ പിടികൂടാനെത്തുകയായിരുന്നു. എന്നാല്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com