കന്യാസ്ത്രീയെ അപമാനിച്ച പരാമര്‍ശം: പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി.ജോര്‍ജ് എംഎല്‍എ നേരിട്ട് ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷന്‍
കന്യാസ്ത്രീയെ അപമാനിച്ച പരാമര്‍ശം: പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി.ജോര്‍ജ് എംഎല്‍എ നേരിട്ട് ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ജോര്‍ജിനു വേണ്ടി അഭിഭാഷകന്‍ ഹാജരായതില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13-ന് നേരിട്ടു ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 509 -ാം വകുപ്പു പ്രകാരം എടുത്ത കേസില്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോര്‍ജിന്റെ മൊഴി എടുക്കും. - അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.

-
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com