'കേരളം പ്രക്ഷുബ്ധമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്; നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്'

'കേരളം പ്രക്ഷുബ്ധമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്; നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്'
'കേരളം പ്രക്ഷുബ്ധമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്; നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്'

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രിം കോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമ സംവിധാനവും രാജ്യത്തിന്റെ നിയമ സംവിധാനവും നിലവിലിരിക്കെ സംഘപരിവാര്‍ വിശ്വാസികളെ തെരുവിലിറക്കുന്നത് രാഷ്ട്രീയലാക്കോടെയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ലെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കേരളം പ്രക്ഷുബ്ധമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. 
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്- ആഷിഖ് അബു പോസ്റ്റില്‍ പറയുന്നു.

ആഷിഖ് അബുവിന്റെ കുറിപ്പ്: 

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. 
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com