'തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇന്ധന വില കുറച്ചു; നിങ്ങളുടെ തട്ടിപ്പ് മനസ്സിലാകാത്തവരാണോ ജനങ്ങള്‍?'

നിങ്ങളുടെ ഈ തട്ടിപ്പ് മനസിലാകാത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്നുണ്ടോ?
'തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇന്ധന വില കുറച്ചു; നിങ്ങളുടെ തട്ടിപ്പ് മനസ്സിലാകാത്തവരാണോ ജനങ്ങള്‍?'

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇന്ധനവില കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് എം.ബി രാജേഷ് എം.പി. നിങ്ങളുടെ ഈ തട്ടിപ്പ് മനസിലാകാത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു എം.ബി രാജേഷിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ വിലകുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തിന് ആവശ്യമുള്ളപ്പോള്‍ വില കുറക്കാന്‍ എണ്ണക്കമ്പനികളോട് പറയുകയും അവര്‍ അത് അനുസരിക്കുകയും വില കുറയ്ക്കുകയുമാണ്. അപ്പോള്‍ വേണമെങ്കില്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിനാവും. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ഇതിലൂടെ മനസിലാകുന്ത്.

ഇത്രയും കാലം ജനങ്ങലെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്? ലോകത്ത് ഒരിടത്തും ഇല്ലാത്ത വില നല്‍കിയാല്‍ നമ്മള്‍ ഇത്രയും കാലം പെട്രോളും ഡീസലും വാങ്ങിയത്.

കേന്ദ്രത്തിന്റെ കൃത്യമായ കൊള്ളയാണ് ഇത് എന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തില്‍ നേരത്തെ തന്നെ ഇന്ധന വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രം വിലയകുറയ്ക്കുമ്പോള്‍ ആനുപാതികമായി ഇവിടെയും വില കുറയും. കേരളം ടാക്‌സ് അമിതമായി ചുമത്തിയിട്ടില്ല. ഇവര്‍ വില കൂട്ടുമ്പോള്‍ സ്വാഭാവികമായും ഇവിടെയും വില കൂടുന്നതാണെന്നും എം.ബി രാജേഷ് എം.പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com