സാഹസികരാകരുത്; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കിയിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്,ഗതാഗതം നിരോധിച്ചു

ന്യൂനമര്‍ദത്തെ തുടര്‍ന്ന കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനേദ സഞ്ചാര(നീലക്കുറിഞ്ഞ് സന്ദര്‍ശനം ഉള്‍പ്പെടെ) പൂര്‍ണമായി നിരോധിച്ചു.
സാഹസികരാകരുത്; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കിയിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്,ഗതാഗതം നിരോധിച്ചു

ഇടുക്കി: ന്യൂനമര്‍ദത്തെ തുടര്‍ന്ന കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനേദ സഞ്ചാര(നീലക്കുറിഞ്ഞ് സന്ദര്‍ശനം ഉള്‍പ്പെടെ) പൂര്‍ണമായി നിരോധിച്ചു. സാഹസിക ടൂറിസം,ബോട്ടിങ് ഓഫ് റോഡ് ഡ്രൈവിങ് എന്നിവയ്ക്ക് ഇനിയൊരു അറിയിപ്പുണ്ടുന്നതുവരെ പോകരുത്. 

മലയോരത്തെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച് തടി കയറ്റിയ ലോറികള്‍,ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 

 ഇതിനിടെ, ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ പരമാവധി ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജലസേചന വിഭാഗത്തോട് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടു ഷട്ടറുകള്‍ തുറന്നു. രാത്രി കൂടുതലെണ്ണം ഉയര്‍ത്തിയേക്കും. സ്പില്‍വേയ്ക്ക് ആകെ 40 ഷട്ടറാണുള്ളത്. സ്പില്‍വേ വഴി നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പും ഉയര്‍ന്നു. 

കുട്ടനാട്ടില്‍ വൈകിട്ടു വേലിയേറ്റം കാരണം ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവും തുടങ്ങി. പുഞ്ചക്കൃഷിക്കായി പമ്പിങ് തുടങ്ങാത്ത പാടശേഖരങ്ങള്‍ക്കു സമീപമുള്ള വീടുകളുടെ മുറ്റത്തു വെള്ളം കയറി. കുട്ടനാട്ടില്‍ വ്യാഴാഴ്ച പകല്‍ കനത്ത മഴ പെയ്തു.

ശക്തമായ മഴയെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിരുന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറന്നത്.

അതേസമയം, സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്‍കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com