നികുതി കുറവ് പ്രാബല്യത്തില്‍ ; പ്രമുഖ നഗരങ്ങളിലെ ഇന്ധന വില 

നികുതി കുറവ് പ്രാബല്യത്തില്‍ ; പ്രമുഖ നഗരങ്ങളിലെ ഇന്ധന വില 

. കേരളത്തില്‍ ഇന്ന് പെട്രോളിനും ഡീസലിനും രണ്ടര രൂപയുടെ കുറവുണ്ടായി

തിരുവനന്തപുരം : ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ കുറവ് വരുത്തിയത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ ആശ്വാസമായി. കേരളത്തില്‍ ഇന്ന് പെട്രോളിനും ഡീസലിനും രണ്ടര രൂപയുടെ കുറവുണ്ടായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.36 രൂപയാണ്. ഡീസലിനാകട്ടെ 76.64 രൂപയും. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.84 രൂപയും, ഡീസലിന് 78.12 രൂപയുമാണ്. തലസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 2.56, 2.63 രൂപ ക്രമത്തിലാണ് കുറഞ്ഞത്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83.72 രൂപയും, ഡീസലിന് 76.99 രൂപയുമാണ്. കുറവ് വന്നത് യഥാക്രമം 2.53, 2.59 രൂപ വീതമാണ്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധന വില നിലനില്‍ക്കുന്ന മുംബൈയില്‍ പെട്രോള്‍ വില 86.97 രൂപയും ഡീസല്‍ വില 77.44 രൂപയുമാണ്. പെട്രോളിന് 4.37 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 81.5 രൂപയും, ഡീസല്‍ വില 72.95 രൂപയുമാണ്. പെട്രോളിനും ഡീസലിനും ഇവിടെ രണ്ടര രൂപ വീതമാണ് കുറവ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com