ഇന്ധനവില താങ്ങാന്‍ വയ്യാതെ സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ട അവസ്ഥ; സ്വകാര്യ ബസ് പണിമുടക്ക് വരുന്നു, നാളെ ഉടമകളുടെ അടിയന്തര യോഗം

സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാവിപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബസുടമാ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച തൃശൂരില്‍ ചേരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാവിപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബസുടമാ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച തൃശൂരില്‍ ചേരും. ഡീസല്‍ വില വര്‍ധനവ് കാരണം സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയതിന് പിന്നാലെ സമരം പ്രഖ്യാപിക്കാനാണ് സംഘടനകളുടെ യോഗം ചേരുന്നത് എന്നറിയുന്നു. 

രാവിലെ പതിനൊന്നിനു ഹോട്ടല്‍ വൃന്ദാവനിലാണ് യോഗം. സമരപരിപാടികളെ കുറിച്ചും തീയതിയെ സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com