കണ്ണൂരില്‍ വിമാനമിറങ്ങുന്നു; ഉദ്ഘാടനം ഡിസംബര്‍ 9ന്

വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറങ്ങി
കണ്ണൂരില്‍ വിമാനമിറങ്ങുന്നു; ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍:  വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ഇന്നലെ ലഭിച്ചിരുന്നു. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. 

അതേസമയം ആരാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, രാഷ്ട്രപതി രാംനാഥ് കോവിന്ദോ അയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. 

പതിനൊന്ന് രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ എല്ലാ ദിവസവും വിമാനത്താവളം ജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലുവരെയാണു പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം. ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കായിരിക്കും വിമാനത്താവളത്തിലേക്കു പ്രവേശനം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com