കാറ്റും മഴയും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂരില്‍ നേരത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു
കാറ്റും മഴയും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

തൃശൂര്‍: ശക്തമായ മഴയും കാറ്റും ഉണ്ടായേക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. 

പകരം പ്രവര്‍ത്തി ദിനം പിന്നീട് അറിയിക്കും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂരില്‍ നേരത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com