'ക്യാമറയ്ക്ക് മുന്നില്‍ കള്ളക്കണ്ണീരൊഴുക്കുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

ഓഖി ദുരന്തത്തില്‍ മരിച്ച 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിന്റെ കീഴില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം
'ക്യാമറയ്ക്ക് മുന്നില്‍ കള്ളക്കണ്ണീരൊഴുക്കുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

ഖി ദുരന്തത്തില്‍ ജീവന്‍വെടിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദകുട്ടി ടീച്ചര്‍. വലിയ തീരുമാനമാണ് സര്‍ക്കാരിന്റേതെന്നും ദുരന്ത സമയത്ത് ഓടിനടന്ന് ക്യാമറക്കു മുന്നില്‍ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും ശാരദക്കുട്ടി പറഞ്ഞു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഫേയ്‌സ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഓഖി ദുരന്തത്തില്‍ മരിച്ച 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിന്റെ കീഴില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 

ശാരദക്കുട്ടിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിനു കീഴില്‍ ജോലി; എത്ര വലിയ തീരുമാനമാണ് സര്‍ക്കാരിന്റേത് !

സഖാവ് മേഴ്‌സിക്കുട്ടിയമ്മയുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു ഇടതുപക്ഷം ഭരിക്കുമ്പോള്‍ മത്സൃത്തൊഴിലാളികള്‍ അനാഥരാവില്ല എന്ന്. ദുരന്ത സമയത്ത് ഓടിനടന്ന് ക്യാമറക്കു മുന്നില്‍ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

'എന്റെ മുന്നില്‍ നിന്നു നെഞ്ചത്തലച്ചു കരഞ്ഞവരെ ഞാന്‍ മറക്കില്ല, എന്നും അവര്‍ക്കൊപ്പം നിന്നവളാണ് ഞാന്‍' എന്ന സഖാവിന്റെ വാക്കുകള്‍ ഇന്നും എന്റെ കാതിലുണ്ട്. വാക്കുപാലിച്ച സര്‍ക്കാരിനും സഖാവ് മേഴ്‌സിക്കുട്ടിയമ്മക്കും നന്ദി. അഭിവാദ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com