ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 36 മണിക്കൂറിനുള്ളില്‍ കനക്കും; തീവ്രമഴ; ജാഗ്രത

ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കുടുതല്‍ ശക്തിപ്രാപിക്കും 
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 36 മണിക്കൂറിനുള്ളില്‍ കനക്കും; തീവ്രമഴ; ജാഗ്രത

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കുടുതല്‍ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കനത്ത മഴപെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

12 മണിക്കൂറിനകം കാറ്റ് ശക്തമാകും. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിയായി മാറുന്നതോടെ കാറ്റ് ഒമാന്‍തീരത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കടലില്‍ പോയവരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും കടലില്‍ പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌

സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ നല്‍കിയ സൂചനയനുസരിച്ച് ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാണ്. കേരളത്തിനു മുകളിലും മേഘാവൃതമായിരിക്കുന്നു.ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

ന്യൂനമര്‍ദ്ദം ശക്തമായ മഴക്കും കാറ്റിനും ഇടയാക്കിയേക്കും. പ്രത്യേകിച്ച് തീരപ്രദേശത്ത് അതീവജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കടലാക്രമണം എന്നിവക്ക്  സാധ്യതയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കും. മലയോരപ്രദേശങ്ങളിലും തീരത്തും രാത്രിയാത്ര ഒഴിവാക്കണം. സേനാവിഭാഗങ്ങളോടും ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com