ന്യൂനമർദം തീരത്തേക്കടുക്കുന്നു: തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 150 ബോട്ടുകളെക്കുറിച്ച് ഇതുവരെ വിവരമില്ല

ന്യൂ​ന​മ​ർ​ദം തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ത്തി​നു ​പോ​യ 150 ബോ​ട്ടു​ക​ളെക്കുറിച്ച് യാതൊരു വിവരവുമില്ല. ന്യൂ​ന​മ​ർ​ദം തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. 

ഇ​വ​ർ ല​ക്ഷ​ദ്വീ​പ് മു​ത​ൽ ഗു​ജ​റാ​ത്ത് വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഈ ​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യും ക​ട​ന്നു​പോ​കു​ക​യും ചെ​യ്യു​ന്നതും. അതേസമയം കൊ​ച്ചി​യി​ൽ​ നി​ന്നു പോ​യ 600 ബോ​ട്ടു​ക​ളി​ൽ 300 ബോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള​ത്. നീ​ണ്ട​ക​ര​യി​ൽ​ നി​ന്നു​പോ​യ നൂ​റോ​ളം ബോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യിട്ടുമി​ല്ല. എ​ന്നാ​ൽ ഇ​വ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ട്.

പ​ത്തു ദി​വ​സം മു​ൻപു​ വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ടു​ക​ളാ​ണ് ഇനിയും തി​രി​ച്ചെ​ത്താ​നു​ള്ള​ത്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിന് മുൻപ് പോ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് കാ​ലാ​വ​സ്ഥാ, ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടുണ്ടായിരുന്നി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com