മാവോയിസ്റ്റ് നേതാവ് ഡാനിഷ് അറസ്റ്റില്‍, പിടിയിലായത് അട്ടപ്പാടിയില്‍ നിന്ന്

അട്ടപ്പാടിയില്‍ നിന്നും  പിടിയിലാകുന്ന രണ്ടാമത്തെ മാവോയിസ്റ്റ് നേതാവാണ് ഡാനിഷ്. കഴിഞ്ഞ സെപ്തംബറില്‍ കാളിദാസ് എന്ന നേതാവിനെ തണ്ടര്‍ബോള്‍ട്ട് പിടികൂടിയിരുന്നു
മാവോയിസ്റ്റ് നേതാവ് ഡാനിഷ് അറസ്റ്റില്‍, പിടിയിലായത് അട്ടപ്പാടിയില്‍ നിന്ന്

പാലക്കാട്: പിടികിട്ടാപ്പുള്ളിയായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ (ഡെന്നിസണ്‍) പൊലീസ് അറസ്റ്റ് ചെയ്തു
കോയമ്പത്തൂര്‍ സ്വദേശിയായ ഇയാളെ അട്ടപ്പാടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. അട്ടപ്പാടി എഎസ്പി സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൃഷ്ണയെന്ന പേരിലും അറിയപ്പെടുന്ന ഡാനിഷിനെ അറസ്റ്റ് ചെയ്യാനായത്.

അട്ടപ്പാടിയില്‍ നിന്നും  പിടിയിലാകുന്ന രണ്ടാമത്തെ മാവോയിസ്റ്റ് നേതാവാണ് ഡാനിഷ്. കഴിഞ്ഞ സെപ്തംബറില്‍ കാളിദാസ് എന്ന നേതാവിനെ തണ്ടര്‍ബോള്‍ട്ട് പിടികൂടിയിരുന്നു. വിക്രം ഗൗഡയും സോമനും ഉള്‍പ്പടെ 19 പിടികിട്ടാപ്പുള്ളികള്‍ ഇപ്പോഴും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com