സംസ്‌കാരവും ആചാരവും നശിക്കും;  ഈ സമരത്തില്‍ ഞാനും പങ്കാളിയാകുന്നു: നടി രഞ്ജിനി

ഇത് ലിംഗ വിവേചനമായി കാണാന്‍ സാധിക്കില്ല. ഇന്ത്യ എന്ന രാജ്യം വ്യത്യസ്തമായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതാണ്
ഫോട്ടോ: മെല്‍റ്റന്‍ ആന്റണി
ഫോട്ടോ: മെല്‍റ്റന്‍ ആന്റണി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികള്‍ നടത്തുന്ന സമരത്തില്‍ അണിചേരുമെന്ന് നടി രജ്ഞിനി. റിവ്യൂ ഹര്‍ജിയുമായി മുന്‍പോട്ട് തന്നെ പോകുമെന്നും തെക്കേ ഇന്ത്യയില്‍ നിന്നും ഒരു ജഡ്ജിയെ പാനലില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുമെന്നും രഞ്ജിനി പറഞ്ഞു. 

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നേരത്തേ തന്നെ രഞ്ജിനി രംഗത്ത് വന്നിരുന്നു. 

നമ്മള്‍ പോരാടിയില്ലെങ്കില്‍ സംസ്‌കാരവും ആചാരവും നശിക്കും. കാത്തിരിക്കാന്‍ തയ്യാറാണ് ഞങ്ങള്‍. റെഡി ടു വെയിറ്റ് ക്യാമ്പയിനില്‍ ഞാനും ചേരുന്നു. നമ്മള്‍ വിശ്വാസികള്‍ ഇല്ലെങ്കില്‍ സംസ്‌കാരത്തെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ ആരാണ് രംഗത്തിറങ്ങുക. ഇത് ലിംഗ വിവേചനമായി കാണാന്‍ സാധിക്കില്ല. ഇന്ത്യ എന്ന രാജ്യം വ്യത്യസ്തമായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതാണ്. ഞാനൊരു ക്രിസ്ത്യാനിയാണെങ്കിലും  നീതി ലഭിക്കുന്നതുവരെ വിശ്വാസികളായ എന്റെ സഹോദരിമാര്‍ക്കൊപ്പം ഞാനും പോരാട്ടം തുടരും. രഞ്ജിനി പറഞ്ഞു.

രാജ്യത്ത് മറ്റ് ഏതെങ്കിലും മതങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങള്‍ നിഷേധിക്കപ്പെടുകയും ആത്മീയ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ശബരിമലയിലെ തന്ത്രിയായ കണ്ഠരര് മഹേഷ് മോഹനര് ഉള്‍പ്പടെയുള്ളവര്‍ ഏകകണ്ഠമായ ശബരിമലയിലെ ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും കലാതീതവും അലംഘനീയവും നിലനിര്‍ത്തപ്പെടേണ്ടതും ആണെന്ന് വിശദീകരിക്കുകയും ദേവപ്രശ്‌നം അതിനെ ശരിയെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ വികാരവും അത് തന്നെയാണെന്നും റെഡി ടു വെയ്റ്റ് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 17ന് നട തുറക്കുമ്പോള്‍ അചാരം ലംഘിച്ച് വിധി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധിയെ മറികടക്കാനുളള സാധ്യതകള്‍ ആരായാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്്. ജനവികാരത്തെ മാനിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്.ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും റഡി ടു വെയ്റ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com