അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ല സ്ത്രീകള്‍ക്കാണ്; സുപ്രിംകോടതി വിധി തെറ്റെന്നും അഡ്വ ഗോവിന്ദ് കെ ഭരതന്‍ 

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി തെറ്റാണെന്ന് അഡ്വ ഗോവിന്ദ് കെ ഭരതന്‍
അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ല സ്ത്രീകള്‍ക്കാണ്; സുപ്രിംകോടതി വിധി തെറ്റെന്നും അഡ്വ ഗോവിന്ദ് കെ ഭരതന്‍ 

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി തെറ്റാണെന്ന് അഡ്വ ഗോവിന്ദ് കെ ഭരതന്‍. ദേവപ്രശ്‌നം വച്ച് ദേവന്റെ ഹിതമറിയാതെയാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ശബ്ദമായാണ് ദേവപ്രശ്‌നത്തെ കാണുന്നത്. ഇത്തരം വിഷയങ്ങളില്‍ ദേവപ്രശ്‌നം വയ്‌ക്കേണ്ടതാണെന്ന് മുമ്പ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ലെന്നും സ്ത്രീകള്‍ക്കാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല, നിയന്ത്രണമേയുളളു. നീതിയുക്തമായ നിയന്ത്രണം ഏതു സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഭരണഘടന വിധിച്ചിട്ടുണ്ടെന്ന് എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അനുഷ്ഠാന ക്രമീകരണം സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്നും ലിംഗവിവേചനമില്ലെന്നും അതുകൊണ്ട് വിധി തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com