ജോലിക്ക് ഹാജരാകാതിരുന്ന 773  കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിട്ടു ; നടപടി തുടരുമെന്ന് എംഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2018 12:42 PM  |  

Last Updated: 06th October 2018 12:42 PM  |   A+A-   |  

ksrtc

 

തിരുവനന്തപുരം: നിരന്തരം ജോലിക്ക് ഹാജരാകാതിരുന്നവരെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അനധികൃതമായി അവധിയില്‍ തുടരുന്ന 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാര്‍ , 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 

ദീര്‍ഘകാലമായി ജോലിക്കു വരാത്തവരും നിയമ വിരുദ്ധമായി അവധിയില്‍ പോയവരുമാണ് നടപടി നേരിട്ടത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കാന്‍ മെയ് 31 വരെ സമയപരിധിയും നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കാത്തവരെയാണ് പിരിച്ചുവിട്ടത് . 

അനധികൃതമായി ജോലിക്ക് ഹാജാരാകാത്ത പലരും വ്യാജ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി സര്‍വീസില്‍ പുനഃപ്രവേശിക്കുന്നതും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങളും നേടുന്ന സാഹചര്യം നടപടിയോടെ ഇല്ലാതാക്കി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ കണക്കെടുപ്പ് നടത്തുകയാണെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.