ദിലീപിനെതിരെ നടപടിയുണ്ടാകുമോ ? അമ്മ നേതൃയോ​ഗം ഇന്ന് കൊച്ചിയിൽ

പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിനായി സ്റ്റേജ് ഷോ നടത്തുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും
ദിലീപിനെതിരെ നടപടിയുണ്ടാകുമോ ? അമ്മ നേതൃയോ​ഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ ചേരും. ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവർ നല്‍കിയ കത്ത് യോഗത്തില്‍ ചർച്ച ചെയ്തേക്കും. പ്രളയാനന്തരം കേരള പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്ഷോ നടത്താന്‍ താരസംഘടന ഏകദേശ തീരുമാനമായിരുന്നു. ഇക്കാര്യവും യോ​ഗം ചർച്ച ചെയ്യും. 

കൊച്ചിയില്‍ ആ​ഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളുമായി മൂന്ന് നടിമാരും ചർച്ച നടത്തിയിരുന്നുവെങ്കിലും  തീരുമാനമായിരുന്നില്ല. രണ്ട് തവണയാണ്  ഈ കാര്യം ഓർമിപ്പിച്ച് നടിമാർ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയത്. നടിമാർ ഉന്നയിച്ച ആവശ്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം മറുപടി പറയാമെന്നാണ് അമ്മ നേതൃത്വം അറിയിച്ചിരുന്നത്. കത്തുനൽകി മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ ഉടൻ നടപടി വേണമെന്നാണ് നടിമാരുടെ ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com