നിലമ്പൂര്‍ കാടുകളിലെ ചോരയ്ക്ക് പകരം അരമനകളിലാവാതിരിക്കട്ടെ; കെസിബിസിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്‌

ഞങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ നിരാലംബരാണ് ആദിവാസികളും കന്യാസ്ത്രീകളും എന്ന് കത്തില്‍ പറയുന്നു
നിലമ്പൂര്‍ കാടുകളിലെ ചോരയ്ക്ക് പകരം അരമനകളിലാവാതിരിക്കട്ടെ; കെസിബിസിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്‌

കൊച്ചി: ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രികളോടുളള സമീപനത്തിന്റെ പേരില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്ക്(കെസിബിസി) മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. ഞങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ നിരാലംബരാണ് ആദിവാസികളും കന്യാസ്ത്രീകളും എന്ന് കത്തില്‍ പറയുന്നു. 

ദി ചീഫ് കെസിബിസി എന്ന വിലാസത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിലേക്കാണ് കത്ത് ലഭിച്ചത്. കത്ത് പൊലീസിന് കൈമാറിയതിന് പുറമെ, കൊച്ചി സിറ്റി കമ്മീഷണറുടെ ഓഫീസിലും പാലാരിവട്ടം പൊലീസിലും കെസിബിസി പരാതി നല്‍കിയിട്ടുണ്ട്. 

സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിക്കുന്ന കത്തില്‍, മാനന്തവാടിയെന്നല്ല, കേരളത്തിലെ ഏത് സ്ഥലവും കൈയെത്തും ദൂരത്താണെന്ന് പറയുന്നു. നിലമ്പൂര്‍ കാടുകളിലെ ചോരയ്ക്ക് പകരം അരമനകളിലാവാതിരിക്കാനാണ് ഈ കത്തെത്തും പറയുന്നു. കെസിബിസിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലമ്പൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് കത്തിലെ സീലില്‍ നിന്നും വ്യക്തമായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com