രണ്ടാംക്ലാസുകാരന്റെ കൈഞരമ്പ് അടിച്ചുമുറിച്ചു; കണ്ണൂരില്‍ അധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരത

കണ്ണൂര്‍ മമ്പറത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുടെ ക്രൂര മര്‍ദനത്തില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തലശ്ശേരി: കണ്ണൂര്‍ മമ്പറത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുടെ ക്രൂര മര്‍ദനത്തില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പരീക്ഷ എഴുതിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. സ്റ്റീല്‍ സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈഞരമ്പ് മുറിഞ്ഞു. 

കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനാണ് മര്‍ദനമേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com