സമവായം തേടി സര്‍ക്കാര്‍; തന്ത്രി കുടുംബവുമായി ഇന്ന് ചര്‍ച്ച  

സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള ബാധ്യത ക്ഷേത്രഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനാണ് ചര്‍ച്ച.
സമവായം തേടി സര്‍ക്കാര്‍; തന്ത്രി കുടുംബവുമായി ഇന്ന് ചര്‍ച്ച  

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചു.  ഇതിന്റെ ഭാഗമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്ത്രിമാരായ കണഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര്, മഹേഷ് മോഹനര് എന്നിവരുമായി ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡിന്റെ ക്ഷണപ്രകാരമാണ് തന്ത്രിമാര്‍ സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്. 

സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള ബാധ്യത ക്ഷേത്രഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനാണ് ചര്‍ച്ച. വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരുന്നു. സുപ്രിംകോടതി വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീയ്ക്ക് ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ടെന്നും സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ട് പോകേണ്ടത് സിപിഎമ്മിന്റെ പരിപാടിയല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് തടയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com