ഇനി ടിപിയുടെ ആര്‍എംപിയില്ല; എംസിപിഐ(യു)വില്‍ ലയിക്കുന്നു,ലയന കോണ്‍ഗ്രസ് അടുത്തവര്‍ഷം

ടി.പി ചന്ദ്രശേഖരന്റെ പാര്‍ട്ടി ആര്‍എംപിഐ വി.ബി ചെറിയാന്റെ എംസിപിഐ(യു)വില്‍ ലയിക്കുന്നു
ഇനി ടിപിയുടെ ആര്‍എംപിയില്ല; എംസിപിഐ(യു)വില്‍ ലയിക്കുന്നു,ലയന കോണ്‍ഗ്രസ് അടുത്തവര്‍ഷം

ആലപ്പുഴ: ടി.പി ചന്ദ്രശേഖരന്റെ പാര്‍ട്ടി ആര്‍എംപിഐ വി.ബി ചെറിയാന്റെ എംസിപിഐ(യു)വില്‍ ലയിക്കുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ചേര്‍ന്ന ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. എംസിപിഐ(യു) അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഗൗസ്, ആര്‍എംപിഐ ജനറല്‍ സെക്രട്ടറിയും കണ്‍വീനര്‍മാരായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. 

2019ല്‍ നടക്കുന്ന എംസിപിഐ(യു) പാര്‍ട്ടി കോണ്‍ഗ്രസ് ലയന സമ്മേളനമായി നടത്തും. ആര്‍എംപിഐ നേതാക്കള്‍ക്കും എംസിപിഐ(യു) നേതാക്കളും ചേര്‍ന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 

അടുത്തിടെ രണ്ടായി പിളര്‍ന്ന എംസിപിഐ(യു)ന്റെ മുഹമ്മദ് ഗൗസ് പക്ഷവുമായാണ് ആര്‍എംപിഐ ലയിക്കുന്നത്. ആര്‍എംപിഐ എന്ന പേര് മാറ്റി എംസിപിഐ(യു) ആകുന്നതിനോട് ആര്‍എംപിയില്‍ എതിര്‍പ്പുണ്ട്. കെ.കെ രമ ഉള്‍പ്പെടെയുള്ളവര്‍ പേര് മാറ്റരുത് എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നെങ്കിലും നടന്നില്ല, റവല്യൂഷണറി എന്ന പേരെങ്കിലും എംസിപിഐ(യു)വിനൊപ്പം ചേര്‍ക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 

രാജസ്ഥാന്‍,ആന്ധ്രാപ്രദേശ്,തെലങ്കാന എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള എംസിപിഐ(യു) സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയുടെ ഭാഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com