തൃശൂർ: മതിലകത്ത് വീട് കുത്തിത്തുറന്ന് 150 പവനും ഒരു ലക്ഷം രൂപയും കവർന്നു. മതിലകത്ത് മംഗലംപിള്ളി അബ്ദുൽ അസീസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഇന്നലെ രാത്രി വൈദ്യൂതിയില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ അയൽപക്കത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നപ്പോഴായിരുന്നു സംഭവം. വീടിന്റെ പിറകിലെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ആന്തമാനിൽ വ്യാപാരിയായ അബ്ദുൽ അസീസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ