'ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും'

പന്തളം രായാവെന്തിനാ ജനാധിപത്യ രാജ്യത്തെ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത്
'ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും'

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തുന്നവരെ രൂക്ഷമായി വിമർശിച്ച് മോഡൽ രശ്മി നായർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. അയിത്തം നിലനിന്ന കാലത്ത് തന്‍റെ ജന്മി അമ്മാവന്‍റെ അടിയാനായിരുന്ന ഒരു ദളിത്‌ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്ന കഥ കുറിപ്പിൽ രശ്മി ഓർമ്മിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെ പന്തളം രാജാവ് റിവ്യൂ ഹർജി നൽകുന്നതിനെയും മറ്റൊരു പോസ്റ്റിൽ രശ്മി വിമർശിക്കുന്നു

ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം


അയിത്തം നിലനിന്ന കാലത്ത് തന്‍റെ ജന്മി അമ്മാവന്‍റെ അടിയാന്‍ ആയിരുന്ന ഒരു ദളിത്‌ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു എന്നറിഞ്ഞു ഓടി ചെന്ന് എടുത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കെ ദാമോദരനെ നോക്കി ആ അടിയാന്‍ പറഞ്ഞത് "എന്ത് ചെയ്യാനാ തമ്പ്രാന് പ്രാന്തായി " എന്നാണു . ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും.


ഈ പന്തളം രായാവെന്തിനാ ജനാധിപത്യ രാജ്യത്തെ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത് . കൊട്ടാരത്തില്‍ സഭകൂടി അങ്ങ് നിയമനിര്‍മാണം നടത്തിയാല്‍ പോരെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com